മധ്യപ്രദേശിലെ ചിന്ദ്വാരയിൽ ബസും പിക്കപ്പും കൂട്ടിയിടിച്ച അപകടത്തിൽ പത്തുപേർ മരണപ്പെടുകയും ഇരുപതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മുഖ്യമന്ത്രി പങ്കെടുത്ത ഒരു പൊതുപരിപാടിയിൽ പങ്കെടുത്തവരുമായി മടങ്ങുകയായിരുന്നു ബസ്. ജില്ലാ ആസ്ഥാനത്ത് നിന്ന് 25 കിലോമീറ്റർ അകലെ നാഗ്പൂർ റോഡിലെ സിമരിയയ്ക്ക് സമീപമാണ് അപകടമുണ്ടായത്, പൊലീസ് സൂപ്രണ്ട് അജയ് പാണ്ഡെ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. അപകടത്തിൽ ആറ് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഒരു കുട്ടിയും മരിച്ചതായാണ് വിവരം. അപകടസമയത്ത് ബസിൽ നാൽപതിലധികം യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റവരെ ആംബുലൻസുകളിലും മറ്റ് വാഹനങ്ങളിലുമായി ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയതായി അധികൃതർ അറിയിച്ചു.
















