തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ സമസ്ത ബന്ധം ഉറപ്പിക്കാനൊരുങ്ങി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എപി സമസ്ത വിഭാഗം നേതാവും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഖലീലുൽ ബുഖാരി തങ്ങളുമായി സതീശൻ കൂടിക്കാഴ്ച നടത്തി.
തങ്ങളുടെ കടലുണ്ടിയിലെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിലിരിക്കെ വളരെ നിര്‍ണ്ണായകമായ കൂടിക്കാഴ്ചയാണ് നടന്നിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.
വര്‍ഗീയതയ്ക്ക് എതിരായിരിക്കണം ഓരോ വോട്ടും എന്ന് ബുഖാരി തങ്ങള്‍ പ്രതികരിച്ചു. ജനാധിപത്യം സംരക്ഷിക്കുന്നവരെ വിജയിപ്പിക്കണം. കാന്തപുരം വിഭാഗത്തിന് വ്യക്തമായ രാഷ്ട്രീയ ബോധമുണ്ട് എന്നും ബുഖാരി തങ്ങള്‍ വ്യക്തമാക്കി.
അതേസമയം നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും ബുഖാരി തങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
















