കഴക്കൂട്ടത്ത് യുഡിഎഫ് സ്ഥാനാർഥി ശരത്ചന്ദ്ര പ്രസാദിനൊപ്പം കുപ്രസിദ്ധ ഗുണ്ടയും പ്രാചാരണത്തിന്. 40 ഓളം കേസുകളിലെ പ്രതിയായ പഞ്ചായത്ത് ഉണ്ണിയാണ് സ്ഥാനാർഥിക്കായി പ്രചാരണത്തിനെത്തിയത്. രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്ത വാഹന പ്രചാരണ പരിപാടിയിലായിരുന്നു പഞ്ചായത്ത് ഉണ്ണി പങ്കെടുത്തത്. നാല് തവണയിലേറെ കാപ്പാ പട്ടികയിൽ ഉൾപ്പെട്ടയാളാണ് ഇയാൾ. ബൈക്കിൽ കൊടിവെച്ചാണ് ഇയാൾ സ്ഥാനാർഥിയ്ക്കായി പ്രചാരണജാഥയിൽ പങ്കെടുത്തത്.
എന്നാൽ സ്ഥാനാർഥി ഇതുമായി ബന്ധപ്പെട്ട പ്രതികരണം ഇതുവരെ നടത്തിയിട്ടില്ല. എൽഡിഎഫ് – എൻഡിഎ സ്ഥാനാർഥികൾ ഇതിനോടകം തന്നെ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. കാപ്പാ കേസ് പ്രതിയുമായി യുഡിഎഫ് സ്ഥാനാർഥി ശരത് ചന്ദ്രന് ബന്ധമുണ്ടെന്നാണ് ആരോപണം.
Story Highlights : Gang of goons joins Congress candidate Sarath Chandra Prasad’s procession
















