കേരളത്തിൽ എൽഡിഎഫ് തുടർഭരണം ഉണ്ടാകുമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അതോടൊപ്പം യുഡിഎഫിന് 100 സീറ്റ് കിട്ടിയാൽ അത് ലോകാവസാനമാണെന്നും സൂര്യൻ പടിഞ്ഞാറ് ഉദിക്കും എന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം കോൺഗ്രസ് വിജയിച്ചാൽ രമേശ് ചെന്നിത്തലയാണ് മുഖ്യമന്ത്രിയാകാൻ യോഗ്യൻ എന്നും വി ഡി സതീശൻ വെറും ബഫൂൺ ആണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
നിലവിൽ എൽഡിഎഫിന് 66 സീറ്റ് ഉറപ്പാണെന്നും ബാക്കി അഞ്ച് സീറ്റ് അവരുടെ ബുദ്ധിയും ശക്തിയും ഉപയോഗിച്ച് പിടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
















