നേമത്തെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് എൻഡിഎ സ്ഥാനാർത്ഥി രാജി ചന്ദ്രശേഖറിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് മന്ത്രി വി ശിവൻകുട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദി വരുന്നതിനാൽ നിശ്ചയിച്ചിരുന്ന ദിവസം സംവാദം നടത്താൻ പറ്റില്ലെങ്കിൽ സമയവും ദിവസവും രാജീവ് നിശ്ചയിക്കട്ടെ എന്നും ഞാൻ തയ്യാർ ആണെന്നും ശിവൻകുട്ടി അറിയിച്ചു.
മാർച്ച് 29ന് രാവിലെ 10 മുതൽ പൂജപ്പുര മൈതാനത്ത് സംവാദം നടത്താനായിരുന്നു രാജീവ് ചന്ദ്രശേഖരറെ ശിവൻകുട്ടി വെല്ലുവിളിച്ചത്. രാജീവ് ചന്ദ്രശേഖർ വെല്ലുവിളി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ 29ന് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നതിനാൽ അന്നത്തെ ദിവസം രാജിവ് ചന്ദ്രശേഖറിന് പങ്കെടുക്കാൻ സാധിക്കില്ല.
പ്രധാനമന്ത്രി വരുന്ന ദിവസം സംവാദം വെച്ചത് ശിവൻകുട്ടിയുടെ അടവാണെന്ന് രാജീവ് പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതിനു മറുപടിയാണ് ശിവൻകുട്ടി നൽകിയത്. രാജീവിന് പറ്റുന്ന സമയവും സ്ഥലവും പറയട്ടെ എന്നും തിരുവനന്തപുരത്തിനും നേമത്തിനും വേണ്ടി ചെയ്തത് തമ്മിൽ താരതമ്യം ചെയ്താൽ രാജീവിന് പൂജ്യം മാർക്ക് ആയിരിക്കുമെന്നും ശിവൻകുട്ടി അഭിപ്രായപ്പെട്ടു.
















