നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. തൃശൂർ, പാലക്കാട് ജില്ലകളിലെ എൻഡിഎ സ്ഥാനാർത്ഥികളുടെ പ്രചാരണ പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുന്നത്.
തൃശൂരിൽ എൻഡിഎ സ്ഥാനാർഥി പത്മജ വേണുഗോപാലിൻ്റെ പ്രചാരണ പരിപാടികളുടെ ഭാഗമായാണ് പ്രധാനമന്ത്രി എത്തുന്നത്. വൈകിട്ട് സ്വരാജ് റൗണ്ടിൽ നരേന്ദ്രമോദിയുടെ റോഡ് ഷോ നടക്കും.
ശോഭാ സുരേന്ദ്രന്റെ പ്രചാരണത്തിനായാണ് പാലക്കാട് മോദി എത്തുന്നത്. എൻഡിഎയുടെ മറ്റ് സ്ഥാനാർഥികളും ഈ പരിപാടികളിൽ പങ്കെടുക്കും.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി തൃശൂർ നഗരത്തിൽ ഇന്ന് കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 11 മണി മുതൽ വൈകീട്ട് 6.30 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ സന്ദർശന മേഖലകളിൽ ഡ്രോൺ ഉപയോഗത്തിനും സമ്പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ കൂടി പശ്ചാത്തലത്തിലാണ് കർശന സുരക്ഷയൊരുക്കാനുള്ള തീരുമാനം.
















