വയനാട് സുൽത്താൻ ബത്തേരി മൂടക്കൊല്ലിയിൽ വീടിനുമുറ്റത്ത് നിന്ന വയോധികയെ കാട്ടാന ആക്രമിച്ചു. കൈതവേലിൽ തങ്കമ്മയ്ക്കാണ് (80) പരിക്കേറ്റത്.
വീടിനുപുറത്ത് നിൽക്കുകയായിരുന്ന തങ്കമ്മയെ കാട്ടാന തുമ്പിക്കൈയിൽ ചുഴറ്റി ദൂരേക്ക് എടുത്തെറിയുകയായിരുന്നു.
വീഴ്ചയുടെ ആഘാതത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻതന്നെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജനവാസമേഖലയിൽ കാട്ടാന ഇറങ്ങിയത് പ്രദേശവാസികളിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
















