സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഇന്നലത്തെ അതേ നിരക്കിൽ തന്നെയാണ് ഇന്നും വ്യാപാരം നടക്കുന്നത്. ഒരു പവൻ സ്വർണ്ണത്തിന് 1,08,600 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 13,575 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വിപണി വില.
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സ്വർണവിലയിൽ വലിയ ചാഞ്ചാട്ടങ്ങൾ പ്രകടമായ 2026-ന്റെ തുടക്കത്തിൽ, വില ഒരു ലക്ഷത്തിന് മുകളിൽ തന്നെ തുടരുകയാണ്.
മാർച്ച് മാസത്തിന്റെ തുടക്കത്തിൽ സ്വർണവില റെക്കോർഡ് ഉയരത്തിലായിരുന്നു. മാർച്ച് ഒന്നിന് രേഖപ്പെടുത്തിയ 1,26,920 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്.
















