നിയമസഭാ തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടക്കവെ, യുഡിഎഫ് പ്രചാരണത്തിന് കരുത്തുപകരാൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാഹുൽ ഗാന്ധിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം പത്തനംതിട്ട ജില്ലയിൽ നിന്നു തുടക്കമാകും. ആറന്മുള, കോന്നി, റാന്നി, തിരുവല്ല മണ്ഡലങ്ങളിലെ സംയുക്ത സമ്മേളനം രാഹുൽ ഉദ്ഘാടനം ചെയ്യും.
ശേഷം കോട്ടയം ജില്ലയിലും പ്രചരണത്തിനെത്തും. ഉച്ച കഴിഞ്ഞ് രണ്ടുമണിക്ക് പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടിയില്‍ ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ആദ്യം എത്തുന്നത്.
തുടര്‍ന്ന് കോട്ടയം മണ്ഡലത്തിലും ഏറ്റുമാനൂര്‍ മണ്ഡലത്തിലും രാഹുല്‍ ഗാന്ധിയെത്തും. രാഹുല്‍ ഗാന്ധി എത്തുന്നതിന് തുടര്‍ന്ന് കോട്ടയം നഗരത്തില്‍ അടക്കം ഉച്ചയ്ക്ക് ശേഷം ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട് .














