കൊച്ചി ആലുവയിൽ യുവതിയെ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുമളി മുരുക്കടി പട്ടത്തുവിള വീട്ടിൽ ജോമോൾ വർഗീസ് (27)നെയാണ് ലോഡ്ജിലെ മൂന്നാം നിലയിലുള്ള മുറിയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ ആലുവ ടൗണിലുള്ള ലോഡ്ജിൽ ആണ് സംഭവം നടക്കുന്നത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് യുവതി ലോഡ്ജ് മുറിയിൽ മുറി എടുത്തത്. മുറി എടുത്തതിന് ശേഷം യുവതി പിന്നീട് മുറിക്ക് പുറത്തേക്കിറങ്ങിയിട്ടില്ല. ഇടക്ക് പെൺകുട്ടിയുടെ സുഹൃത്തും ബന്ധുവും ലോഡ്ജിൽ എത്തി യുവതിയെ വിളിച്ചേക്കിലും പ്രതികരണം ഒന്നും ഉണ്ടായില്ല. അസുഖബാധിതയായതിനാൽ മരുന്നു കഴിച്ച് ഉറങ്ങുകയായിരിക്കും എന്നു സംശയം പ്രകടിപ്പിച്ച ഇവർ പിന്നീട് വിളിച്ചില്ല.
വെളുപ്പിനെ അഞ്ചുമണിയോടെ ലോഡ്ജ് ജീവനക്കാരൻ ഒന്നുടെ മുറിയിൽ ചെന്ന് വിളിച്ചേക്കിലും വാതിൽ തുറന്നില്ല. ഫോൺ വിളിച്ചിട്ടും എടുത്തില്ല. തുടർന്ന് മുറിയുടെ സൺഷെയ്ഡിൽ കയറി നോക്കിയപ്പോഴാണ് തൂങ്ങിനിൽക്കുന്നതായി കാണുന്നത്. ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
















