കേരളത്തിൽ വനിതാ മുഖ്യമന്ത്രി വരണം എന്നാണ് തന്റെ സ്വപ്നമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വനിതാ മുഖ്യമന്ത്രി കേരളത്തിൽ ചുമതലയേൽക്കുന്നത് താൻ സ്വപ്നം കാണാറുണ്ടെന്നും കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനും വ്യക്തമാക്കി. കോട്ടയത്തെ യു ഡി എഫ് പ്രചാരണത്തിനായി പുതുപ്പള്ളിയിലെത്തിയപ്പോളായിരുന്നു രാഹുൽ സ്വപ്നം പങ്കുവച്ചത്.
വനിതാ ശാക്തീകരണമാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും അതിനാൽ കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി വരണം എന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞു. അതോടൊപ്പം താൻ വനിത മുഖ്യമന്ത്രിയാകുന്ന കാര്യം പറഞ്ഞപ്പോൾ പുരുഷ പ്രവർത്തകർ കാര്യമായി കയ്യടിച്ചില്ലെന്നും സ്ത്രീകൾ ആവേശത്തോടെ സ്വീകരിച്ചെന്നും പ്രസംഗത്തിനിടെ രാഹുൽ ചൂണ്ടിക്കാട്ടി.
അതോടൊപ്പം ചാണ്ടി ഉമ്മനെ രാഹുൽ ഗാന്ധി കൈ പിടിച്ചു ഉയർത്തി പുതുപ്പള്ളിയിൽ ആവേശം വിതറി. ഉമ്മൻചാണ്ടിയോടുള്ള ആദരസൂചകമായി കേരളത്തിലെ പ്രചാരണത്തിൽ താൻ നിർബന്ധമായും എത്തേണ്ട മണ്ഡലമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. അതുപോലെ ഭാരത് ജോഡോ യാത്രയിൽ ആരോഗ്യ സ്ഥിതി പോലും മറന്നു പങ്കെടുത്ത ഉമ്മൻചാണ്ടിയുടെ ജനസ്വീകാര്യത അദ്ദേഹത്തിന്‍റെ വിലാപയാത്രയിലൂടെ ലോകം കണ്ടതാണ് എന്ന് രാഹുൽ പറഞു.
















