നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി 9 ദിവസം മാത്രം ബാക്കിനിൽക്കെ, ആവേശം വർധിപ്പിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് മലബാറിൽ പര്യടനം നടത്തും. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി അദ്ദേഹം വോട്ട് തേടും.
കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ രാഹുൽ ഗാന്ധി പങ്കെടുക്കും. രാവിലെ 10 ന് കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കും. ജില്ലയിലെ 11 യുഡിഎഫ് സ്ഥാനാര്‍ത്ഥികളും യോഗത്തില്‍ പങ്കെടുക്കും.
കണ്ണൂരിലെ പൊതുയോഗത്തിനു ശേഷം രാഹുൽ ഗാന്ധികോഴിക്കോട്ടേക്ക് പോകും. കോഴിക്കോട് ജില്ലയില്‍ പേരാമ്പ്ര, ബാലുശ്ശേരി മണ്ഡലങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കും. ബാലുശ്ശേരി മുതല്‍ നന്മണ്ട വരെ ഇന്ദിരാ ഗ്യാരണ്ടി ബസ്സില്‍ സഞ്ചരിക്കും.
















