തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തന്റെ ഔദ്യോഗിക തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കം കുറിക്കും. പിതാവും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ ജന്മസ്ഥലമായ തിരുവാവൂരിലാണ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നത്.
തിരുവാരൂർ ത്യാഗരാജസ്വാമി ക്ഷേത്രത്തിന് സമീപം സൗത്ത് സ്ട്രീറ്റിൽ നടക്കുന്ന യോഗത്തിൽ സ്റ്റാലിൻ പങ്കെടുക്കും. അതോടൊപ്പം മന്നാർഗുഡി, തിരുവാരൂർ, കിഴ്‌വേലൂർ, നന്നിലം, തിരുത്തുറൈപൂണ്ടി മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.
നാളെ തിരുച്ചി, കരൂർ ജില്ലകളിലെ മണ്ഡലങ്ങളിലും മറ്റന്നാൾ ഈറോഡ്, കോയമ്പത്തൂർ ജില്ലകളിലെ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.
കഴിഞ്ഞദിവസമാണ് സ്റ്റാലിൻ കൊളത്തൂരിൽ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിച്ചത്.
















