കോഴിക്കോട് നാഥപുരത്തു പോലീസുകാരൻ ഉൾപ്പെടെ മൂന്നുപേർക്ക് നേരെ തെരുവുനായ ആക്രമണം. നാദാപുരം സ്റ്റേഷനിലെ എഎസ്‌ഐയും കൊയിലാണ്ടി സ്വദേശിയുമായ മനോജ്, കെട്ടിട നിർമാണത്തൊഴിലാളികളായ അതിഥി തൊഴിലാളികൾ അബ്ദുദുല്‍ ഹഖ് (56), അസ്മാമാഉല്‍ ഹഖ് (26) എന്നിവർക്കാണ് കടിയേറ്റത്.
കഴിഞ്ഞ ദിവസം ആണ് സംഭവം നടക്കുന്നത്. തെരുവുനായ്ക്കൾ മനോജിനെ പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ വെച്ചും മറ്റു രണ്ടു പേരെ പൊലീസ് സ്‌റ്റേഷന് സമീപത്തെ ആയിഷ ക്വാര്‍ട്ടേഴ്‌സില്‍ വെച്ചുമാണ് ആക്രമിച്ചത്. മൂന്നു പേരും നാദാപുരം ഗവ. ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
















