യുഡിഎഫ് പിന്തുണയ്ക്കുന്ന ആര്‍എംപിഐ സ്ഥാനാര്‍ത്ഥി കെ.കെ.രമയുടെ ചുമരെഴുത്തുകളിൽ കരി ഓയിൽ ഒഴിച്ച് വികൃതമാക്കി. വടകര വെള്ളികുളങ്ങരയിലാണ് സംഭവം. ആര്‍എംപിഐ ചോമ്പാല പൊലീസില്‍ പരാതി നല്കി. ടൗണിലെ മതിലിന് മീതെ എഴുതിയ ചുമരെഴുത്ത് പൂര്‍ണ്ണമായും കരി ഓയില്‍ ഒഴിച്ച് വികൃതമാക്കിയ നിലയിലായിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു ഇത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പരാജയ ഭീതി പൂണ്ട ഇടതുപക്ഷമാണ് ഈ ഹീനകൃത്യം ചെയ്തതെന്ന് ആര്‍എംപിഐ കുറ്റപ്പെടുത്തി.
















