എസ്ഡിപിഐ വോട്ട് വേണ്ടെന്ന് സതീശൻ പറയുന്നത് പതിവ് നിലപാടെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ്. ഇത് ബിജെപിക്ക് ഗുണമാകുന്ന പ്രസ്താവനയെന്ന് അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാർത്ഥിയെ പിൻവലിച്ചത് പൊതുസമ്മർദത്തിലെന്ന് ലത്തീഫ് പറഞ്ഞു. കെസി വേണുഗോപാൽ പറയുന്നത് ആരുടെ വോട്ടും നേടുമെന്നാണ്. കെസിയെക്കാൾ മുകളിലാണോ സതീശനെന്നും സതീശൻ്റെ താൽപ്പര്യം ദുരൂഹമാണെന്നും ലത്തീഫ് പറഞ്ഞു.
എസ്ഡിപിഐ വോട്ട് വേണ്ട എന്ന വിഡി സതീശൻ്റെ നിലപാടിൽ എസ്ഡിപിഐ ഔദ്യോഗിക നിലപാട് സ്വീകരിച്ചിട്ടില്ലെന്നും വോട്ട് വേണ്ട എന്ന് പറഞ്ഞവർക്ക് നൽകേണ്ട എന്ന തീരുമാനത്തിലെത്തേണ്ടി വരുമെന്നും ലത്തീഫ് പറഞ്ഞു. നേമത്ത് എസ്ഡിപിഐ പ്രാദേശിക പിന്തുണ നൽകുന്നുണ്ടെന്നും മഞ്ചേശ്വരത്ത് യുഡിഎഫിന് പിന്തുണ നൽകണമെങ്കിൽ സതീശൻ നിലപാട് മാറ്റണമെന്നും ലത്തീഫ് കൂട്ടിച്ചേർത്തു.
















