കേരളത്തിൽ പത്തുവർഷം ഭരിച്ച മുഖ്യമന്ത്രി ഇന്ന് ജയിക്കാൻ എസ്.ഡി.പി.ഐയുടെ കാല് പിടിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മൂന്ന് കാര്യങ്ങൾ ഞാൻ പറയാൻ ആഗ്രഹിക്കുന്നു. ഇന്നലെ രാഹുൽ ഗാന്ധി ശബരിമലയെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിരുന്നു. രാഹുൽ ഗാന്ധി കുറച്ച് കാര്യങ്ങൾ പഠിക്കണം, ഒരു വിഡ്ഢിയെ പോലെ സംസാരിക്കാൻ പാടില്ല. പ്രധാനമന്ത്രി കൊച്ചിയിലെത്തിയപ്പോൾ കൃത്യമായി ശബരിമലയെ സംബന്ധിച്ചുള്ള കാര്യങ്ങൾ പറഞ്ഞിരുന്നു.
ശബരിമലയിലെ സ്വർണ്ണക്കൊള്ളക്കാരെ ജയിലിലേക്ക് അയക്കാൻ എൻഡിഎക്കെ ആവൂ. ഇത് മോദിയുടെ ഗ്യാരണ്ടിയാണ്. രാഹുൽ ഗാന്ധി കണ്ടിട്ടില്ലെങ്കിൽ ഞാൻ ആ വീഡിയോ അങ്ങോട്ട് അയക്കാം. ഇലക്ഷനിൽ തോൽക്കാൻ പോവുകയാണെന്ന് കോൺഗ്രസിന് മനസ്സിലായിട്ടുണ്ട്. കോൺഗ്രസ് ഓരോ ദിവസം ഓരോ പുതിയ പ്രചാരണങ്ങൾ അഴിച്ചുവിടുന്നു. ഇന്നലത്തെ പുതിയ പ്രചാരണം FCRAയെ കുറിച്ചാണ്. ക്രിസ്ത്യൻ സമുദായത്തെ ബാധിക്കുമെന്നാണ് പുതിയ പ്രചാരണം. അത് പച്ചക്കള്ളം. എഫ്സിആർഎയെ ചില സ്ഥാപനങ്ങൾ മിസ്യൂസ് ചെയ്യുന്നു, അതിന് പിന്നിൽ മണി ലോണ്ടറിങ് നടക്കുന്നു. അത് ക്രൈസ്തവ സമുദായത്തെ ബാധിക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
















