കോൺഗ്രസിനെതിരെ ഡീൽ ആരോപണം ഉയർത്തിയ സിപിഎം നേതാവിനെതിരെ ചീഫ് ഇലക്ഷൻ കമ്മീഷന് പരാതി നൽകി കോൺഗ്രസ് നേതാവ്. അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി വിഎസ് ശിവകുമാർ ആണ് സിപിഎം നേതാവ് എഎ റഹീമിനെതിരെ പരാതി നൽകിയിരിക്കുന്നത്.
റഹിം പെരുമാറ്റചട്ട ലംഘനമാണ് നടത്തിയതെന്നും സിപിഎമ്മിന്റെ പരാജയ ഭീതിയിലാണ് ഇത്തരം ഡീൽ ആരോപണം എന്നും ശിവകുമാർ ആരോപിച്ചു . അതുപോലെ 2 കോടി രൂപ മാനനഷ്ട കേസ് കൊടുക്കുമെന്നും കളക്ടർക്കും പരാതി നൽകിയെന്നും അദ്ദേഹം പറഞ്ഞു.
അരുവിക്കരയിലും തിരുവനന്തപുരത്തും കോൺഗ്രസ് വിജയം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡീൽ ആരോപണം പിൻവാവലിച്ചു മാപ്പു പറഞ്ഞാലെ പരാതി പിൻവലിക്കു എന്നും അദ്ദേഹം വ്യക്തമാക്കി
















