കേരളത്തിൽ കോൺഗ്രസിന്റെ സഹായമില്ലാതെ ബിജെപി വിജയിക്കില്ലെന്ന് എം വി ഗോവിന്ദൻ. കേരളത്തിൽ ബിജെപി ഏതെങ്കിലും സീറ്റിൽ വിജയിച്ചാൽ അത് കോൺഗ്രസിന്റെ സഹായത്തോടെയാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് നടന്ന വാർത്ത സമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തവണ കേരളത്തിൽ ബിജെപി ഏതെങ്കിലും സീറ്റിൽ വിജയിക്കുമോ എന്ന ചോദ്യത്തിന് ആണ് അദ്ദേഹം കോൺഗ്രസ് സഹായിച്ചില്ലെങ്കിൽ അവർ ഒരു സീറ്റിലും ജയിക്കില്ലെന്ന മറുപടി നൽകിയത്. കോൺഗ്രസ് ഏത് തരത്തിലുള്ള നിലപാടാണ് സ്വീകരിക്കുന്നത് എന്നത് നിർണായകമാണെന്നും അദ്ദേഹം ആവർത്തിച്ചു.
അതോടൊപ്പം കേരളത്തിൽ എൽഡിഎഫ് കഴിഞ്ഞ പ്രാവിശ്യത്തെക്കാൾ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും ഗോവിന്ദൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
















