ഗൾഫ് രാജ്യങ്ങളിൽ ആക്രമണം തുടർന്ന് ഇറാൻ. ബഹ്‌റൈന് നേരെ പുലർച്ചെ 3 തവണ ആക്രമണമുണ്ടായി.ഇതേതുടർന്ന് ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേ വഴി ഹമാദ് ടൗണിലേക്ക് ഉള്ള യാത്ര നിരോധിച്ചു.
സൗദിയിലെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി വന്ന ബാലിസ്റ്റിക് മിസൈൽ തകർത്തു. പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ നിർണ്ണായക പ്രഖ്യാപനവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ന് അമേരിക്കൻ ജനതയെ അഭിസംബോധന ചെയ്യും.
ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ഗൾഫിലെ പ്ലസ്ടു പരീക്ഷ റദ്ദാക്കാനാണ് ശിപാർശ. യു.എ.ഇയിലെ ഏഴ് കേരള സിലബസ് സ്കൂൾ പ്രിൻസിപ്പൽമാരാണ് സർക്കാരിന് ശിപാർശ സമർപ്പിച്ചത്. ഔദ്യോഗിക പ്രഖ്യാപനം തിരഞ്ഞെടുപ്പിന് ശേഷം മാത്രമായിരിക്കും.
വിദ്യാർഥികളുടെ ഉപരിപഠനത്തെ ബാധിക്കാതെ വിധം പരീക്ഷാഫലം പ്രഖ്യാപിക്കണമെന്നും ആവശ്യമുണ്ട്. വിദ്യാർഥികളും രക്ഷിതാക്കളും മാനസിക സംഘർഷത്തിലെന്നാണ് റിപ്പോർട്ട്.
















