നയാരയ്ക്കു പിന്നാലെ ബംഗളുരുവിലെ ഷെൽ ഔട്‌ലെറ്റുകളും ഇന്ധന വില വർധിപ്പിച്ചു. പെട്രോളിന് 7.41 രൂപയും ഡീസലിന് 25.01 രൂപയുമാണ് വർധിപ്പിച്ചിരിക്കുന്നത്. സാധാ പെട്രോളിന് 119.85 രൂപയും, പവർ പെട്രോളിന് 129.85 രൂപയും സാധാ ഡീസലിന് 123 രൂപയും പ്രീമിയം ഡീസലിന് 133 രൂപയും ആണ് ഷെൽ ഔട്‌ലെറ്റുകളിൽ ഇനിമുതൽ പുതിയ നിരക്ക്.
ഇന്നുമുതൽ ഷെല്ലിന്റെ പമ്പുകളിൽനിന്ന് പെട്രോൾ, ഡീസൽ നിറയ്ക്കുന്നവർക്കു പുതുക്കിയ നിരക്ക് നൽകേണ്ടിവരും. എന്നാൽ വില വർധിപ്പിച്ചതിനെക്കുറിച്ച് ഷെൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
















