മുസ്ലിം ലീഗിന്റെ വനിതാ ലീഗ് ദേശീയ സെക്രട്ടറി നൂർബിന റഷീദ് തന്റെ സെക്രട്ടറി സ്ഥാനം രാജിവെച്ചു. മുസ്ലിം ലീഗിന്റെ സ്ഥാനാർഥി നിർണയത്തിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് രാജി വെച്ചിരിക്കുന്നത്. ഇന്ന് നടന്ന വാർത്താസമ്മേളനത്തിലാണ് നൂർബിന രാജിപ്രഖ്യാപനം നടത്തിയത്.
ഹരിത വിവാദം സൃഷ്ടിച്ചവരാണ് മത്സരിക്കുന്നതെന്ന് പറഞ്ഞാണ് നൂർബിന സ്ഥാനാർഥി നിർണയത്തിൽ അതൃപ്തി പ്രകടിപ്പിച്ചത്. അതോടൊപ്പം പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തെഹ്ലിയയ്‌ക്കെതിരെയും നൂർബിന വിമർശനമുയർത്തി. ഫാത്തിമ തെഹ്ലിയ സ്ഥാനാർഥിത്വം ആവശ്യപ്പെട്ടതിൽ തെറ്റില്ല എന്നും എന്നാൽ ഞങ്ങൾക്കും തരണമായിരുന്നു എന്നും പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥി അഞ്ചുവർഷം കൗൺസിലറായി ഭരിച്ച് കാണിക്കട്ടെയെന്നും നൂർബിന പറഞു.
















