മലപ്പുറത്ത് കരിമ്പ് ജ്യൂസ് അടിക്കുന്നതിനിടയിൽ ഷോക്ക് അടിച്ചു വിദ്യാർത്ഥി മരിച്ചു. അരീക്കോട് സ്വദേശി പി കെ മുഹമ്മദ് ഷാമില്‍ (15) ആണ് മരിച്ചത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. സ്‌കൂള്‍ അവധി ദിനമായതിനാല്‍ കാവനൂര്‍ അത്താണിക്കലിലെ കരിമ്പ് ജ്യൂസ് കടയില്‍ സഹായിയായി എത്തിയതായിരുന്നു ഷാമില്‍. ജ്യൂസ് അടിക്കുന്നതിനിടയിൽ വിദ്യാർത്ഥിക്ക് പെട്ടെന്ന് ഷോക്ക് ഏൽക്കുകയായിരുന്നു.
ഉടൻ തന്നെ അടുത്തുള്ള കാവനൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
















