രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി ആം ആദ്മി പാർട്ടി. ഇത് അറിയിച്ചു കൊണ്ട് ആം ആദ്മി പാർട്ടി രാജ്യസഭാ ചെയർമാന് കത്ത് നൽകിയിരിക്കുകയാണ്. പുതിയ രാജ്യസഭ ഉപ നേതാവ് സ്ഥാനത്തേക്ക് അശോക് മിത്തലിനെയാണ് എഎപി നിർദേശിച്ചിരിക്കുന്നത്.
പഞ്ചാബിൽ നിന്നുള്ള ഏഴ് പേരും ദില്ലിയിൽ നിന്നുള്ള മൂന്ന് പേരും ഉൾപ്പടെ പാർട്ടിക്ക് നിലവിൽ രാജ്യസഭയിൽ 10 അംഗങ്ങളാണുള്ളത്. പഞ്ചാബിൽ നിന്നുള്ള രാജ്യസഭാ എംപിയായ രാഘവ് ഛദ്ദ ആം ആദ്മി പാർട്ടിയുടെ തുടക്കം മുതൽ തന്നെ പാർട്ടിയിൽ സജീവമാണ്.
എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളിലായി എഎപി പാർട്ടിയുടെ പ്രധാനപ്പെട്ട പരിപാടികളിലും മീറ്റിങ്ങുകളിലും രാഘവ് ഛദ്ദയുടെ അഭാവം ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അതോടൊപ്പം ആം ആദ്മി പാർട്ടി രാജ്യസഭയിൽ രാഘവ് ഛദ്ദയ്ക്ക് സംസാരിക്കാൻ സമയം അനുവദിക്കേണ്ടതില്ലെന്നും കത്തിൽ ആവശ്യപ്പെട്ടു.
















