പാലക്കാട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു തമിഴ്നാട് സ്വദേശി മരിച്ചു. കോങ്ങാട് മാഞ്ചേരിക്കാവിലാണ് കാറും ബൈക്കുകളും കൂട്ടിയിടിച്ച് അപകടം ഉണ്ടായിരിക്കുന്നത്.
സംഭവത്തിൽ ബൈക്ക് യാത്രക്കാരനായ തമിഴ്നാട് സ്വദേശി ആണ് മരിച്ചത്. ബൈക്കിൽ കൂടെ ഉണ്ടായിരുന്ന ആൾക്കും കാറിൽ ഉള്ളവർക്കും പരിക്കുകൾ പറ്റി. കാർ ബൈക്കുകളിൽ കൊണ്ട് ഇടിപ്പിക്കുകയായിരുന്നു.
















