അമേരിക്കൻ യുദ്ധവിമാനം വെടിവെച്ചിട്ടെന്ന അവകാശവാദവുമായി ഇറാൻ. ഹോർമുസ് കടലിടുക്കിന് മുകളിൽ എ-10 വിമാനം തകർത്തെന്നാണ് ഇറാൻ അവകാശപ്പെടുന്നത്. വിമാനത്തിലുണ്ടായിരുന്ന ഒരു പൈലറ്റിനെ രക്ഷപെടുത്തിയെന്ന് യു.സ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ച ഇറാൻ വെടിവെച്ചിട്ട എഫ്-15 വിമാനത്തിലെ രണ്ടാമത്തെ പൈലറ്റിനായി തെരച്ചിൽ തുടരുകയാണ്. നാൽപ്പത്തിയെട്ട് മണിക്കൂർ വെടിനിർത്തലിനുള്ള യു.എസ് നിർദേശം ഇറാൻ തള്ളിയെന്നും റിപ്പോർട്ടുകൾ ഉണ്ട്.
പശ്ചിമേഷ്യൻ യുദ്ധത്തിനിടെ ഇറാൻ വ്യോമാതിർത്തിയിലാണ് യുഎസിൻ്റെ F-15E യുദ്ധവിമാനം ആദ്യം ഇറാൻ വെടിവച്ചിട്ടത്.
വിമാനത്തിലുണ്ടായിരുന്ന ഒരാളെ രക്ഷപ്പെടുത്തിയതായും ഒരാൾക്കായി തെരച്ചിൽ തുടരുന്നതായും യുഎസ് വൃത്തങ്ങൾ അറിയിച്ചു.
















