സോഷ്യൽ മീഡിയയിൽ ‘ഗുണ്ട ബിനു’ എന്ന് സുപരിചിതനായ റീൽസ് താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു. ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശി ശരത് ഉണ്ണിത്താൻ അമേരിക്കയിൽവെച്ചാണ് അന്തരിച്ചത്.
കുഴഞ്ഞ് വീണാണ് അന്ത്യം സംഭവിച്ചത്. ശരത്തിൻ്റെ സോഷ്യല്‍ മീഡിയയിലൂടെ സുഹൃത്തുക്കളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നടി സ്നേഹ ശ്രീകുമാറും വിയോഗ വാർത്ത ഫേസ്ബുക്കിൽ പങ്കുവെച്ചു.
‘ഗുണ്ട ബിനു’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വൈറലായ റീൽസുകളിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. മികച്ചൊരു മിമിക്രി കലാകാരൻ കൂടിയായിരുന്ന ശരത്, കൊച്ചിൻ ഗിന്നസ്, തിരുവനന്തപുരം സരിഗ തുടങ്ങിയ പ്രമുഖ ട്രൂപ്പുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
















