പേരാമ്പ്രയിലെ വിവാദ അനൗൺസ്‌മെന്റ് കേസിൽ സിപിഐഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കി പുതിയ ദൃശ്യങ്ങൾ പുറത്തുവന്നു. നൊച്ചാട് പഞ്ചായത്തിലെ ചാലിക്കരയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
നേരത്തെ പുറത്തുവന്ന ദൃശ്യങ്ങളിലുള്ള വാഹനം അല്ല പുതിയ ദൃശ്യങ്ങളിലുള്ളത്.
ലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്‌മെൻ്റാണ് എൽഡിഎഫ് പ്രചാരണ വാഹനത്തിലുണ്ടായിരുന്നത്.
‘നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്’ എന്നാണ് ലീഗ് പ്രചാരണം നടത്തുന്നതെന്നും ഇത് മതഏകീകരണത്തിൻ്റെ ചിഹ്നം വിളിയാണെന്നും മതവർഗീയതയുടെ തന്ത്രമാണ് ലീഗ് പയറ്റുന്നതെന്നുമായിരുന്നു അനൗൺസ്‌മെൻ്റ്.
സംഭവത്തിൽ ഫാത്തിമ തഹ്ലിയയ്ക്കും എൽഡിഎഫ് സ്ഥാനാർഥി ടി.പി. രാമകൃഷ്ണന് നോട്ടീസ് ലഭിച്ചിരുന്നു.
















