വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി ശോഭ കരന്തലജെ. കേരളത്തില്‍ ലൗ ജിഹാദ് മാത്രമല്ല ലാൻഡ് ജിഹാദ് അടക്കം പല ജിഹാദുകളും നടക്കുന്നുണ്ട്. കേരളത്തിലെ ഹിന്ദുക്കൾ ഭീതിയിലാണ് കഴിയുന്നത്. എൽഡിഎഫും യുഡിഎഫും അഴിമതിയിൽ പരസ്പരം സഹായിക്കുകയാണ്. ഇരുമുന്നണികളും പരസ്പരം ഏറ്റുമുട്ടുന്നു എന്ന് അഭിനയിക്കുകയാണെന്നും ശോഭ കരന്തലജെ പറഞ്ഞു.
കേരളത്തിൽ നിന്ന് ഹിന്ദുക്കളും ക്രിസ്ത്യാനികളും നാട് വിടുന്നത് ഭയം കൊണ്ടാണ്. ഭയം സൃഷ്ടിക്കുന്നത് ലൗ ജിഹാദ് പോലുള്ള കാര്യങ്ങളിലാണ്. കേവലം ലൗ ജിഹാദിൽ മാത്രമല്ല, ലാൻഡ് ജിഹാദും ബിസിനസ് ജിഹാദും കേരളത്തിൽ നടക്കുന്നു- ശോഭ കരന്തലജെ പറഞ്ഞു. എൽഡിഎഫും യുഡിഎഫും ഭാരതത്തിൽ ഒന്നാണെന്നും ശോഭ കരന്തലജെ കൂട്ടിച്ചേർത്തു.
















