കേരളത്തില്‍ ഇന്ന് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലത്തെ അതേ വിലയാണ് ഇന്നും. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,10,680 രൂപയാണ് ഇന്നത്തെ വില.
ഒരു ഗ്രാമിന് 13,835 രൂപയും. 18 കാരറ്റ് സ്വര്‍ണത്തിന് പവന് 90,960 രൂപയും ഗ്രാമിന് 11370 രൂപയുമാണ്. അതുപോലെതന്നെ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 8,855 രൂപയും പവന് 70,840 രൂപയും 9 കാരറ്റിന് ഗ്രാമിന് 5,710 രൂപയും പവന് 45,680 രൂപയുമാണ് ഇന്നത്തെ വില.
വെളളി വിലയിലും വ്യത്യാസമില്ല. ഇന്നലെ ഒരു ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2500 രൂപയുമായി വെള്ളിവില ഇന്നും അതേ വിലയില്‍ തുടരുകയാണ്.
ഇന്നും ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ പണിക്കൂലിയും ജിഎസ്ടിയും ചേര്‍ത്ത് 1.20 രൂപയെങ്കിലും ചിലവ് വരും.
















