പിണറായി വിജയൻ സർക്കാർ കേരളത്തെ നരക കേരളമാക്കി മാറ്റിയെന്ന് അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി ജി സുധാകരൻ. പിണറായി വിജയൻ കേരളത്തിൽ കോൺഗ്രസിനെതിരെ അനാവശ്യമായ ആക്ഷേപം ഉന്നയിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ന് നടന്ന സമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
താൻ കോൺഗ്രസ് – ബിജെപി പിന്തുണയിൽ മത്സരിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ വാദം സുധാകരൻ പാടെ തള്ളി. താൻ ബിജെപി പിന്തുണ തേടിയിട്ടില്ലെന്നും കോൺഗ്രസ് പിന്തുണ അഭിമാനത്തോടെയാണ് സ്വീകരിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം 64 സിപിഎം എംപിമാർ ഉണ്ടായിരുന്ന കാലത്ത് നിന്ന് സിപിഎം എംപിമാരുടെ എണ്ണം ആറിലേക്ക് താന്നതിന്റെ പ്രധാന കാരണം പിണറായി വിജയൻ ആണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അസഭ്യം പറയലാണ് രാഷ്ട്രീയമെന്ന് സിപിഎം നേതാക്കൾ കരുതുന്നു എന്നും സജി ചെറിയാൻ ബിജെപിയുമായി ഡീൽ ഉണ്ടാക്കി മത്സരിക്കുകയാണെന്നും സജി ചെറിയാൻ മുഖ്യമന്ത്രിയുടെ വലംകൈ ആണെന്നും അദ്ദേഹം പറഞു. അതുപോലെ സുധാകരനെ ഇത്രയും വളർത്തിയത് പിണറായി ആണ് എന്നുള്ള പ്രസ്താവനയും അദ്ദേഹം പാടെ നിരസിച്ചു.
താൻ എസ്എഫ്ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റ് ആയിരുന്നു എന്നും അന്നൊന്നും പിണറായിയെ ആർക്കും അറിയുക പോലുമില്ല എന്നും അദ്ദേഹം പറഞു. അതുപോലെ കേരളത്തിൽ ഈ പ്രാവിശ്യം സിപിഎമ്മിന് ഒന്നോ രണ്ടോ സീറ്റ് കിട്ടുകയുള്ളു എന്നും അദ്ദേഹം പറഞു,. കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ രീതിയല്ല പിണറായി സർക്കാരിന്, ക്രിമിനലുകൾ വാഴുന്ന സർക്കാരാണിത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
















