യുപിയിൽ ഐഎസ് ഭീകരൻ പിടിയിൽ. റിസ്വാൻ അഹമ്മദ് ആണ് പിടിയിലായത്. ഉത്തർപ്രദേശ് എടിഎസും , ഡൽഹി പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാൾ പിടിയിലായത്. ഇന്ത്യൻ യുവാക്കളെ തീവ്രവാദത്തിലേക്ക് എത്തിക്കുന്നതിൽ ഇയാൾക്ക് പങ്കെന്ന് പൊലീസ്. 2015 മുതൽ റിസ്വാൻ അഹമ്മദിന് ഐഎസുമായി ബന്ധമുണ്ട്. ബോംബ് നിർമ്മാണത്തിനുള്ള ഉപകരണങ്ങൾ, ചില രേഖകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. തീവ്രവാദവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അഹമ്മദ് 2015ൽ അറസ്റ്റിലായിരുന്നുവെന്നും ആ സമയത്ത് മുംബൈയിലെ ആർതർ റോഡ് ജയിലിൽ ആയിരുന്നുവെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. പാകിസ്താൻ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകര സംഘടനയെ യുപി എടിഎസ് പിടികൂടിയതിന് പിന്നാലെയാണ് റിസ്വാൻ അഹമ്മദിന്റെ അറസ്റ്റ്.
















