തൃശൂരിൽ വോട്ടിനായി ബിജെപി കിറ്റ് വിതരണം ചെയ്തു എന്ന എൽഡിഎഫിന്റെ ആരോപണത്തെ ശക്തമായി തള്ളി പത്മജ വേണുഗോപാൽ. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നത് എൽഡിഎഫിന്റെ പണ്ടേയുള്ള ശീലമാണെന്ന് പത്മജ പരിഹസിച്ചു.
വോട്ടിന് വേണ്ടി കിറ്റ് നൽകിയെന്ന വാർത്തയെക്കുറിച്ച് തനിക്കറിയില്ലെന്നും ചെയ്യാത്ത കാര്യങ്ങളിൽ എങ്ങനെ മറുപടി പറയുമെന്നും പത്മജ ചോദിച്ചു. തൃശൂർ ഒളരിയിലെ ഒരു സൂപ്പർമാർക്കറ്റിൽ ബിജെപി നേതാക്കളുടെ നിർദ്ദേശപ്രകാരം 18 ഇനങ്ങളടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു എന്നാണ് സിപിഎം പരാതിപ്പെട്ടത്.
















