ഡിജോ ജോസ് ആന്റെണി സംവിധാനം ചെയ്ത് , ഈ അവധിക്കാലം ആഘോഷിക്കാനായി ലോകമെമ്പാടും ഏപ്രില്‍ പത്തിന് റിലീസ് ചെയ്യുന്ന പള്ളിച്ചട്ടമ്പി എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രയിലര്‍ പ്രകാശനം ചെയ്തിരിക്കുന്നു. സൗദി അറേബ്യയില്‍ ഏപ്രില്‍ രണ്ടിനു നടന്നു . പ്രൗഢ ഗംഭീരമായ ചടങ്ങിലൂടെയായിരുന്നു ട്രയിലര്‍ പ്രകാശനം നടത്തിയത്. സൗദി അറേബ്യയില്‍ ഇത്തരമൊരു സിനിമാചടങ്ങ് നടക്കുന്നതും ഇതാദ്യമാണ്: സംവിധായകന്‍ ഡിജോ ജോസ് ആന്റെണി, നായകന്‍ ടൊവിനോ തോമസ് , നായിക കയാദു ലോഹര്‍ എന്നിവരാണ് ഈ ചടങ്ങില്‍പങ്കെടുത്തത്. വലിയ ജന പങ്കാളിത്തമാണ് ഈ ചടങ്ങില്‍ പങ്കെടുത്തത്. ഈ ചിത്രത്തോടുള്ള പ്രേഷകരുടെ പ്രതീക്ഷയും കാത്തിരിപ്പും തന്നെയാണ് വലിയ പ്രേഷകസമൂഹം ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ കാരണമായത്. വേള്‍ഡ് വൈഡ് ഫിലിംസ്& സീക്യൂബ് ബ്രോസ് എന്റെര്‍ടൈന്‍മെന്റിന്റെ ബാനറില്‍ നൗഫല്‍. ബ്രജോഷ് മുഹമ്മദ് ചാണക്യചരണ്‍, ചൈതന്യ എന്നിവരുമാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
1957, 58 കാലഘട്ടങ്ങളിലൂടെ ഇടുക്കി ജില്ലയിലെ ഒരു മലയോര കാര്‍ഷിക ഗ്രാമത്തിന്റെ കഥയാണ് വലിയ മുതല്‍മുടക്കില്‍, വിശാലമായ ക്യാന്‍വാസ്സിലും ,വലിയ താരനിരയുടെ അകമ്പടിയോടെയുമവതരിപ്പിക്കുന്നത്. തുടക്കം മുതല്‍ ഉദ്വേശത്തിന്റെ മുള്‍മുനയിലൂടെ സഞ്ചരിക്കുന്ന ഈ ചിത്രം ഹൃദ്യമായ കുടുംബമുഹൂര്‍ത്തങ്ങള്‍ക്കും, മനോഹരമായ പ്രണയത്തിനുമെല്ലാം ഏറെ പ്രാധാന്യം നല്‍കിയാണ് അവതരിപ്പിക്കുന്നത്. ഒരു ക്ലീന്‍ എന്റെര്‍ടൈനര്‍. കോരിത്തരിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ പള്ളിച്ചട്ടമ്പിയെ പ്രേഷകരിലേക്ക് ഏറെ സമന്വയിപ്പിക്കുന്നു. യുവനടന്മാരില്‍ ഏറെ ശ്രദ്ധേയനായ ടൊവിനോ തോമസ്സിനെ ഒരു മാസ് എന്റെര്‍ടൈനര്‍ ഹീറോ ആക്കുവാന്‍ ഏറെ അനുയോജ്യമായ ചിത്രം കൂടിയായിരിക്കുമിത്. ഈ ചിത്രത്തിന്റെ പൊതുസ്വഭാവം മനസ്സിലാക്കുവാന്‍ ഇന്നു പുറത്തുവിട്ട ട്രയിലറിലെ ചില ഭാഗങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും.
അതിലേക്കൊന്ന് കണ്ണോടിക്കാം ..
ആ മണ്ണു കത്തിച്ച് വെണ്ണീറാക്കാന്‍ അവന്‍ വരും … ഈനാടിന്റെ ഞരമ്പുകള്‍ ഓരോന്നോരോന്നായി പൊട്ടിച്ചെറിയാന്‍ അവന്‍ വരും… ആ മണ്ണിന്റെ യഥാര്‍ത്ഥ ഉടയോന്‍.. എത്രയും പെട്ടെന്ന് .. ഭൂമി മലയാളത്തില്‍ വച്ച് ഏറ്റവും മിടുക്കനായ ഒരു ചട്ടമ്പിയെ . പൊന്നും വില കൊടുത്തിട്ടാണങ്കിലും കൊണ്ടുവന്ന് ക്രിസ്റ്റഫറായി വാഴിക്കണം. അല്ല ച്ചോ … ആരാ ഇപ്പോ അങ്ങനെയൊരുത്തന്‍ ഈ സംഭാഷണങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒന്നു മനസ്സിലാകും… ഒരു ഭൂമിയുടെ അവകാശവാദവും അതിന്റെ യഥാര്‍ത്ഥ അവകാശികളും തമ്മിലുള്ള സംഘര്‍ഷം ഇവിടെയുണ്ടന്ന് ….
അതിന്റെ ഉള്ളറകളിലേക്കു കടന്നുചെല്ലുന്നതോടെ സംഘര്‍ഷങ്ങളും വര്‍ദ്ധിക്കുന്നു. ഒരു നാടിന്റെ അവകാശത്തിനും നിലനില്‍പ്പിനുമായുള്ള ഒരു പോരാട്ടത്തിന്റെ കഥ. ഇതെല്ലാം തികച്ചും റിയലിസ്റ്റിക്കായി അവതരിക്കുകയാണ് പള്ളിച്ചട്ടമ്പിയിലൂടെ. ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ . സാമൂഹ്യ രാഷ്ടീയ വ്യവസ്ഥിതികളും ഈ സിനിമയിലൂടെ ചര്‍ച്ച ചെയ്യപ്പെടുന്നു…. ടൊവിനോ തോമസ്സിന്റെ കരിയറിലെ ഏറ്റവും മികച്ച കഥ.പാത്രമായിരിക്കും ഈ ചിത്രത്തിലേത്….
: : മലയാളം ഉള്‍പ്പടെ അഞ്ചു ഭാഷകളിലായി ട്ടാണ് ഈ ചിത്രംപ്രദര്‍ശനത്തിനെ ത്തുന്നത്.
വിജയരാഘവന്‍, ബാബുരാജ്,സുധീര്‍ കരമന, തെലുങ്കു നടന്‍, ശിവകുമാര്‍, അജയ് (കന്നഡ )ജോണി ആന്റണി, ടി.ജി. രവി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്‌സാണ്ടര്‍, അലക്‌സ്. ഈ കുര്യന്‍,വിനോദ് കെടാമംഗലം, ജോസുകുട്ടി, അര്‍ജുന്‍ രാജേഷ്, ആര്‍ച്ചിത്, ഗോപകുമാര്‍ അടൂര്‍, തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈചിത്രത്തില്‍ അണിനിരക്കുന്നു.
കോ – പ്രൊഡ്യൂസേര്‍സ് – തന്‍സീര്‍ സലാം, മേഘ ശ്യാം.
ദാദാസാഹിബ്, ശിക്കാര്‍, ഒരുത്തീ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കി ശ്രദ്ധേയനായ എസ്. സുരേഷ് ബാബുവാണ് തിരക്കഥ’
സംഗീതം’-ജെയ്ക്ക് ബിജോയ്‌സ്.
ഛായാഗ്രഹണം – ടിജോ ടോമി.
എഡിറ്റിംഗ്- ശ്രീജിത്ത് സാരംഗ്.
കലാസംവിധാനം – ദിലീപ് നാഥ്.
മേക്കപ്പ് -റഷീദ് അഹമ്മദ്.
കോസ്റ്റ്യും – ഡിസൈന്‍-മഞ്ജഷ രാധാകൃഷ്ണന്‍
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് – കിരണ്‍ റാഫേല്‍,
റെനിത് രാജ്,
സ്റ്റില്‍സ് -റിഷ് ലാല്‍ ഉണ്ണികൃഷ്ണന്‍.
കാസ്റ്റിംഗ് ഡയറക്ടര്‍ – ബിനോയ് നമ്പാല .
ഫിനാന്‍സ് – കണ്‍ട്രോളര്‍ – അനില്‍ ആമ്പല്ലൂര്‍,
ലൈന്‍ പ്രൊഡ്യൂസര്‍ – അലക്‌സ്. ഈ ‘ കുര്യന്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – രാജേഷ് മേനോന്‍.
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് – നോബിള്‍ ജേക്കബ്ബ്.
പ്രൊഡക്ഷന്‍ മാനേജേഴ്‌സ് – എബി കോടിയാട്ട്, ജെറി വിന്‍സന്റെ.
പി.ആര്‍.ഒ, വാഴൂര്‍ ജോസ്.
















