കാഞ്ഞങ്ങാട് സംവിധായകന് പണം കടം നൽകിയിട്ട് തിരികെ നൽകിയില്ലെന്ന ആരോപണവുമായി യുവതി രംഗത്ത്. ബേളൂർ അഞ്ചാം വയലിലെ രാകേഷ് കുമാറിന്റെ ഭാര്യ കെ. ഫാത്തിമത്ത് സുഹറ എന്ന ശിവാഞ്ജയുടെ (35) പരാതിയിൽ സംവിധായകൻ പയ്യന്നൂർ ശ്രീമൂകാംബിക കമ്മ്യൂനിക്കേഷനിലെ കെ. ഗിരീഷ് കുമാറിനെതിരെയാണ് (50) കേസെടുത്തത്.
‘കുറുഞ്ഞി’ എന്ന സിനിമയിലും ടെലിഫിലിമിലും മകളെ അഭിനയിപ്പിച്ച പരിചയത്തിലായിരുന്നു യുവതി സംവിധയകാന് പണം കടം നൽകിയത്. മൂന്നുലക്ഷം ചോദിച്ചെങ്കിലും ബാങ്ക് വഴി 90000 രൂപയാണ് നൽകിയത്. 2024ൽ ആറ് മാസം കഴിഞ്ഞ് നൽകാമെന്ന് പറഞ്ഞ് ആയിരുന്നു വാങ്ങിയിരുന്നത്.
എന്നാൽ 2026 ആയിട്ടും പണം നൽകാത്തതിനാലാണ് യുവതി ഇയാൾക്കെതിരെ പരാതി നൽകിയത്. യുവതിയുടെ പരാതിയിൽ ഹോസ്ദുർഗ് കോടതിയുടെ നിർദേശപ്രകാരം അമ്പലത്തറ പൊലീസ് കേസ് എടുത്തു.
















