മകന് പതിവായി കഞ്ചാവും മദ്യവും നൽകുന്ന സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ പിതാവ് കരിക്കകം പുതുവൽ പുത്തൻവീട്ടിൽ സതീഷ്കുമാറിനെ (64) പേട്ട പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച വൈകിട്ട് കരിക്കകം റെയിൽവേ പാലത്തിനു സമീപത്തു വച്ച് കുത്തേറ്റ കടകംപള്ളി ടൈറ്റാനിയം ജെയിൻ നിവാസിൽ വിജിൻ വിക്ടർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വിജിനെ പലവട്ടം സതീഷ്കുമാർ വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെയായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു.
പേട്ട പൊലീസ് സ്റ്റേഷനിൽ നിരവധി ലഹരി, അടിപിടി കേസുകളിൽ പ്രതിയാണ് വിജിൻ.
















