സൈബർ ആക്രമണങ്ങളെയും വിമർശനങ്ങളെയും എന്നും ധീരമായി നേരിടുന്ന വ്യക്തിയാണ് അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പ്രൊഫൈൽ ചിത്രം മാറ്റിയതും പുതിയ സബ്‌സ്‌ക്രിപ്ഷൻ ഫീച്ചർ ആരംഭിച്ചതും വലിയ രീതിയിലുള്ള വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഇപ്പോഴിതാ, രേണു സുധി സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാവുകയാണ്.
അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യയായ രേണു, തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ പേരിൽ മാറ്റം വരുത്തിയതാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചത്. നേരത്തെ യൂസർനെയിമിലും പ്രൊഫൈലിലും ‘രേണു സുധി’ എന്ന് മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ തന്റെ യഥാർത്ഥ പേരായ ‘രേഷ്മ പി തങ്കച്ചൻ’ എന്നതുകൂടി രേണു പ്രൊഫൈലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസൺ 7-ലൂടെ വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കിയ രേണു, ഷോയ്ക്ക് ശേഷം ഉദ്ഘാടനങ്ങളും ആൽബം ഷൂട്ടുമായി സജീവമാണ്.
ഇൻസ്റ്റഗ്രാമിലെ പുത്തൻ വരുമാന മാർഗ്ഗമായ ‘സബ്‌സ്‌ക്രിപ്ഷൻ’ (Instagram Subscription) സേവനം പരീക്ഷിച്ച് വൻ വിജയമാണ് രേണു സ്വന്തമാക്കിയിരിക്കുന്നത്. സബ്‌സ്‌ക്രിപ്ഷൻ ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ 2618 പേരാണ് രേണുവിന്റെ സബ്‌സ്‌ക്രിപ്ഷൻ എടുത്തിരിക്കുന്നത്. പ്രതിമാസം 180 രൂപയാണ് സബ്‌സ്‌ക്രിപ്ഷൻ നിരക്ക്. 4,71,240 രൂപയാണ് സബ്‌സ്ക്രിപ്ഷൻ ഇനത്തിൽ രേണു സ്വന്തമാക്കുന്നത്. ഇതുവരെ 20 റീലുകൾ 58 സ്റ്റോറികൾ, 2 പോസ്റ്റ് എന്നിവയാണ് സബ്‌സ്‌ക്രൈബേഴ്സിനായി മാത്രം രേണു പങ്കുവെച്ചിട്ടുള്ളത്.
















