തൃശൂർ മണലൂരിലെ യുഡിഎഫ് സ്ഥാനാർഥി ടി.എന്‍. പ്രതാപന് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി.
കണ്ടശാങ്കടവ് കോൺവെൻ്റ് സ്കൂളിലെ പോളിങ് ബൂത്തിലാണ് സംഭവം. ബിജെപിയുടെ ബൂത്ത് ഏജൻ്റ് കയ്യേറ്റം ചെയ്തുവെന്നാണ് യുഡിഎഫിൻ്റെ ആരോപണം.
സംഭവത്തിന് പിന്നാലെ മേഖലയിൽ നേരിയ തോതിൽ സംഘർഷാവസ്ഥ ഉണ്ടായി.
















