തിരുവനന്തപുരം: കോൺഗ്രസിൽ കെ സുധാകരനെ ചവിട്ടി പുറത്താക്കാൻ ശ്രമമെന്ന് കെ വി തോമസ്. കോൺഗ്രസിൽ നിന്ന് സുധാകരനെ ഒഴിവാക്കാനാണ് നേതാക്കളുടെ നീക്കമെന്നും അതിശക്തനായ സുധാകരനെ പോലുള്ള നേതാവിനെ ആട്ടിപ്പുറത്താക്കുന്നത് ശരിയല്ലെന്നുമാണ് കെ വി തോമസിന്റെ പ്രതികരണം.
തന്നെയും കോൺഗ്രസ് സമാനമായാണ് ചവിട്ടി പുറത്തിട്ടതെന്നും അദേഹം പറഞ്ഞു. താൻ ഇപ്പോഴും കോൺഗ്രസ് പ്രവർത്തകനാണെന്നും സോണിയ ഗാന്ധിയുമായും ദേശീയ നേതൃത്വവുമായും അടുത്ത ബന്ധമുണ്ടെന്നും കെ വി തോമസ് പറയുകയുണ്ടായി. സതീശന്റെ 100 സീറ്റ് അവകാശവാദം കൊട്ടക്കണക്കെന്നും കെവി തോമസ് പറഞ്ഞു.
















