സബ്സ്ക്രിപ്ഷന്‍ വരുമാനത്തിലൂടെ ഈയ്യടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞ് നിറഞ്ഞ സുന്ദരിയാണ് പര്‍പ്പിള്‍ ഹാല്‍സിയന്‍ എന്ന പേരില്‍ അറിയപ്പെടുന്ന അശ്വിനി എ. സബ്സ്ക്രൈബേഴ്സിനായി എക്സ്ക്ലൂസീവ് കണ്ടന്‍റുകള്‍ പങ്കുവെച്ചിരുന്ന അശ്വിനി സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായി തുടരുന്ന ആളാണ്. 26,000ല്‍ അധികം സബ്സ്ക്രൈബേഴ്സ് ഉണ്ടായിരുന്ന ഈ അക്കൗട്ട് കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ നിന്നും അപ്രത്യക്ഷമായിരുന്നു.
ആരോ റിപ്പോര്‍ട്ട് അടിച്ചത് കാരണം ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് പൂട്ടിയതാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. മാസം 390 രൂപ മുടക്കി അശ്വനിയുടെ വീഡിയോകള്‍ കണ്ടിരുന്ന സബ്സ്ക്രൈബേസിന് ഇത് ചെറുതല്ലാത്ത നിരാശയാണ് സമ്മാനിച്ചതും. ഇതിന് പിന്നാലെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പുതിയൊരു പേജ് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ‘purplehalcyon.2’ എന്ന യൂസര്‍ നെയിമിലാണ് അക്കൗണ്ട് ക്രിയേറ്റ് ചെയ്തിരിക്കുന്നത്.
‘അശ്വനിയുടെ ഒഫീഷ്യല്‍ അക്കൗണ്ട്’ എന്നാണ് ബയോയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒപ്പം മൂന്ന് പോസ്റ്റുകളും പങ്കുവച്ചിട്ടുണ്ട്. ‘ഒരിക്കലും തടയാൻ പറ്റാത്തത്. ഇരട്ടി ശക്തിയോടെയാണ് മടങ്ങുന്നത്’, എന്നും ഇവയ്ക്കൊപ്പം കുറിച്ചിരിക്കുന്നു. റിട്ടേൺബാക്ക്, ഇൻസ്‌റ്റ വൈറൽ, ട്രെൻഡിംഗ് പോസ്റ്റ് എന്നിങ്ങനെ ഹാഷ്ടാഗും നൽകിയിട്ടുണ്ട്. അക്കൗണ്ടിന്‍റെ കൂടുതല്‍ കാര്യങ്ങള്‍ പരിശോധിച്ചാല്‍ 2022ലാണ് ഇത് ആരംഭിച്ചിരിക്കുന്നത്.
കൂടാതെ മൂന്ന് തവണ യൂസര്‍ നെയിം ചേയ്ഞ്ചും ചെയ്തിട്ടുണ്ട്. ഈ അക്കൗണ്ടിലെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്‍റുകളുമായി എത്തിയത്. ഇത് ഫെയ്ക്ക് അക്കൗണ്ടാണെന്ന് ഒരുവിഭാഗം പറയുമ്പോള്‍ അശ്വിനി പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരുമെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. അതേസമയം, രണ്ടാഴ്ച മുൻപാണ് അശ്വനിയുടെ സബ്സ്ക്രിപ്ഷൻ എടുത്തതെന്നും ‘ചേച്ചി കാശ് റീഫണ്ട് ചെയ്യോ’ എന്ന് ചോദിച്ചും നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്.
2.85 ലക്ഷം ഫോളോവേഴ്സ് ഉണ്ടായിരുന്ന ആളാണ് അശ്വിനി. കൂടാതെ ഇൻസ്റ്റാഗ്രാം സബ്സ്ക്രിപ്ഷനിലൂടെ ഏറ്റവും കൂടുതൽ വരുമാനം വാങ്ങിയ ആളും അശ്വിനിയാണ്. ഏകദേശം ഒരുകോടി രൂപ അടുപ്പിച്ചായിരുന്നു സബ്സ്ക്രിപ്ഷനിലൂടെ അശ്വനി നേടിയിരുന്ന വരുമാനം എന്നാണ് പറയപ്പെടുന്നത്. എന്തായാലും ഇൻസ്റ്റാഗ്രാമിലെ പുതിയ അക്കൗണ്ട് ഒറിജിനൽ അല്ലെന്നാണ് മനസിലാകുന്നത്.
















