മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സമൻസിൽ പിണറായി വിജയൻ ഇന്ന് ഹാജരാകില്ല. സുപ്രീംകോടതി ഉത്തരവും നിയമസഭാ സമ്മേളനവും ചൂണ്ടിക്കാട്ടിയാണ് ഇന്ന് ഹാജരാകാനാകില്ലെന്ന് അറിയിച്ച് പിണറായി ഇഡിക്ക് മറുപടി നൽകിയത്.
സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതിയിൽ ഇന്ന് പിണറായി, മുഹമ്മദ് റിയാസ്, വീണ അടക്കമുള്ളവരുടെ അപ്പീൽ പരാമർശിക്കും.
ഡിവിഷൻ ബെഞ്ച് അപ്പീലിൽ തീരുമാനമെടുക്കും വരെ തിടുക്കപ്പെട്ടുള്ള നടപടികൾ വേണ്ടെന്നാണ് ഇഡിയുടെ തീരുമാനം.
ഇന്നലെ ഇഡി ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്ന് കേസിലെ തുടർനടപടികൾ വിലയിരുത്തിയിരുന്നു.















