ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗവുമായ കെപി ശശങ്കരദാസിൻ്റെ ജാമ്യഹർജി കോടതി ഇന്ന് പരിഗണിക്കും.
കട്ടിളപ്പാളി, ദ്വാരപാലക ശില്പം എന്നീ കേസുകളിൽ കുറ്റപത്രം സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘം വൈകിയതോടെയാണ് ശങ്കരദാസ് സ്വാഭാവിക ജാമ്യത്തിനായി കൊല്ലം വിജിലൻസ് കോടതിയെ സമീപിച്ചത്. റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായ സാഹചര്യത്തിലാണ് ഈ നീക്കം.
2026 ജനുവരിയിൽ അറസ്റ്റിലായ ശങ്കരദാസ് ഒഴികെയുള്ള മറ്റെല്ലാ പ്രതികളും ഇതിനോടകം ജാമ്യം നേടി പുറത്തിറങ്ങിക്കഴിഞ്ഞു. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, തന്ത്രി കണ്ഠര് രാജീവര് എന്നിവർ നേരത്തെ ജാമ്യം നേടിയിരുന്നു.
അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാൻ വരുത്തിയ കാലതാമസമാണ് കേസിലെ പ്രമുഖരായ പ്രതികൾക്കെല്ലാം പുറത്തിറങ്ങാൻ വഴിയൊരുക്കിയത്.
















