സുൽത്താൻപുർ: വടക്കുപടിഞ്ഞാറൻ ഡൽഹിയിൽ പ്രവർത്തിച്ചിരുന്ന ലഹരി സംഘത്തെ കീഴ്‌പ്പെടുത്തി പൊലീസ്. സംഘത്തിലെ പ്രധാനിയായ ‘സുൽത്താൻ പുരിയുടെ ലഹരി രാജ്ഞി’ എന്നറിയപ്പടുന്ന കുസും ഉൾപ്പെടെ പൊലീസിന്റെ വലയിലായി.
54കാരിയായ കുസുമിനെ കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഒളിവിലായിരുന്ന കുസും ഷാഹ്ദരയിലേക്ക് എത്തുന്നുവെന്നായിരുന്നു വിവരം.
















