രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത സ്പൈ ത്രില്ലർ ചിത്രമാണ് ‘ധുരന്ധർ.’ ബ്ലോക്ബസ്റ്റർ വിജയം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇപ്പോഴിതാ ചരിത്ര നേട്ടം കൈപ്പിടിയിലാക്കിയിരിക്കുകയാണ് ‘ധുരന്ധർ’ സിനിമാ സീരിസ്.
സിനിമയുടെ ആദ്യ രണ്ട് ഭാഗങ്ങളുടെ ആഗോള ഗ്രോസ് ബോക്സ് ഓഫിസ് കലക്ഷൻ 3000 കോടി കവിഞ്ഞു. ഒരു ഇന്ത്യൻ സിനിമ നേടുന്ന ഏറ്റവും ഉയർന്ന കലക്ഷൻ ആണിത്. ഈ അസാധാരണ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ സിനിമാ പരമ്പരയാണിത്. ജിയോ സ്റ്റുഡിയോസ്, ബി62 സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ജ്യോതി ദേശ്പാണ്ഡെ, ആദിത്യ ധർ, ലോകേഷ് ധർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
ഏറ്റവും വേഗത്തിൽ 1000 കോടി ക്ലബിൽ ഇടം നേടുന്ന ഇന്ത്യൻ സിനിമയായ ‘ധുരന്ധർ: ദ് റിവഞ്ച്’. കഴിഞ്ഞ ഒരു ദശകത്തിനുളളില്‍ സംഭവിച്ച ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറി ചിത്രം. ആമിര്‍ഖാന്റെ ‘ദംഗല്‍’ പത്ത് വര്‍ഷം മുന്‍പ് നേടിയ 2000 കോടിയെന്ന റെക്കോർഡിനെയാണ് ചിത്രം മറി കടന്നത്. ആദിത്യ ധര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ധുരന്ധർ’ അതുകൊണ്ട് തന്നെ പല തലങ്ങളില്‍ ചരിത്രം തിരുത്തിയെഴുതിയ സിനിമയായി മാറി.
















