ഹരിയാന കരുക്ഷേത്ര എൻഐടിയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാർത്ഥിനി ദീക്ഷ ദുബെ ആണ് മരിച്ചത്. ഹോസ്റ്റൽ മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഫോൺ വിളിച്ചിട്ട് ദീക്ഷ എടുക്കാത്തതിനെത്തുടർന്ന് മറ്റു വിദ്യാർത്ഥികൾ മുറിയുടെ വാതിലിൽ ഏറെ നേരം തട്ടിവിളിച്ചു. പ്രതികരണമൊന്നും ലഭിക്കാതെ വന്നതോടെ അധികാരികളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദീക്ഷയുടെ മരണത്തിന് പിന്നാലെ ക്യാംപസിൽ വൻ വിദ്യാർത്ഥി പ്രതിഷേധം നടക്കുകയാണ്. എൻഐടിയിൽ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്.
















