ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പുള്ള മുഖ്യമന്ത്രി ചര്‍ച്ചകള്‍ സ്വാഭാവികമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. തീരുമാനം എടുക്കുന്നതുവരെ ചര്‍ച്ചയാകാമെന്നും പാര്‍ട്ടിയുടെ രീതിയാണ് ഇപ്പോള്‍ കാണുന്നതെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ചര്‍ച്ചകള്‍ പാര്‍ട്ടിക്ക് ക്ഷീണമാണോയെന്ന ചോദ്യത്തോട് ‘എന്താണ് ക്ഷീണം. പാര്‍ട്ടിയാണ് ചര്‍ച്ച ചെയ്യുന്നത്. വ്യക്തികളല്ല. അതില്‍ എന്താണ് പ്രശ്‌നം. ഫലം വരുന്നതിന് മുമ്പ് ചര്‍ച്ച നടത്തുന്നവരും ഉണ്ട്. ഫലം വന്ന് ചര്‍ച്ച നടത്തുന്നവരും ഉണ്ട്. ജനാധിപത്യസംവിധാനത്തില്‍ ഇതൊക്കെ സ്വാഭാവികമാണ്’, കെ സുധാകരന്‍ പറഞ്ഞു.
















