ശബരിമല സ്വർണ്ണക്കൊള്ള കേസ് എങ്ങുമെത്തിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതികൾ എല്ലാം പുറത്തിറങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷണം നിലച്ചതില്‍ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഐഎം നേതാക്കള്‍ പ്രതിയായ കേസുകളിലെ ഇ ഡി അന്വേഷണം എങ്ങും എത്താറില്ല. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് അന്വേഷണം ഉദാഹരണമായുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് എസ്‌ഐടിക്ക് മേലും സമ്മര്‍ദ്ദം ചെലുത്തി. സ്വര്‍ണ്ണക്കൊള്ള കേസിന്റെ അന്വേഷണം എങ്ങും എത്താന്‍ പോകുന്നില്ലെന്നും വി ഡി സതീശന്‍ കൂട്ടിച്ചേർത്തു.
















