പൂനയിൽ അവിഹിതബന്ധം സംശയിച്ച് ഭർത്താവിന്റെ സഹപ്രവർത്തകയെ കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. ബിജെപി നേതാവും അഭിഭാഷകനുമായ സഞ്ജയ് സാവന്തിന്റെ ഭാര്യ സ്വാതി സാവന്ത് (42) ആണ് അറസ്റ്റിൽ ആയത്. പൂനം ദിനേശ് മന്നിനെയാണ് ഇവർ കൊലപ്പെടുത്തിയത്. കുറ്റകൃത്യം മറച്ചു വെച്ചതിന് ഭർത്താവ് സഞ്ജയ് സാവന്തിനെയും സ്വാതിക്കൊപ്പം യുവതിയെ മർദ്ദിച്ച കൗമാരക്കാരിയായ മകളെയും പോലീസ് കസ്റ്റഡിയിലെടുത്തു.
മൂന്നുവർഷമായി സഞ്‌ജയിന്റെ ഓഫീസിൽ സെക്രട്ടറിയാണ് പൂനം. കഴിഞ്ഞദിവസം ഓഫീസിൽ എത്തിയ ഭാര്യ സ്വാതിയും മകളും ചേർന്ന് പൂനത്തെ ചോദ്യം ചെയ്തു. ഇതോടെ ഇവർ വഴക്ക് ആവുകയും ചെയ്തു.
പിന്നീട് മാരകായുധങ്ങളും മരത്തടിയും ഉപയോഗിച്ച് ഇവർ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പൂനം വീട്ടിലെത്താത്തതിനെ തുടർന്ന് ഭർത്താവ് ഓഫീസിൽ എത്തി പരിശോധിച്ചപ്പോഴാണ് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
















