മലപ്പുറത്ത് വീടിന്റെ കോണിപ്പടിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. കോട്ടക്കൽ പെരുമണ്ണ ക്ലാരി ചിറക്കൽ മേലെ പുറത്ത് മുഹമ്മദ് മുനീറിന്റെയും സുബ്ഹാനയുടെയും മകൾ തസ്നിയയാണ് (7) മരിച്ചത്. കരങ്കപ്പാറ ജി യു പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് തസ്നിയ.
വീട്ടിലെ കോണിപ്പടിയിൽ നിന്ന് വീണ് സാരമായി പരിക്കേറ്റ കുട്ടിയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ഇന്നലെ രാത്രിയോടെ മരണം സംഭവിച്ചു.
















