കൊച്ചി: തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിൽ പ്രതികരിച്ച് നടന്മാരായ മമ്മൂട്ടിയും മോഹൻലാലും. ഞെട്ടലോടെയാണ് വാർത്ത കേട്ടതെന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തോടൊപ്പമാണെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. ‘തൃശൂരിൽ നടന്ന അതി ദാരുണമായ സംഭവം ഞെട്ടലോടെയാണ് കേട്ടത്. എന്റെ മനസ് മരിച്ചവരുടെ കുടുംബത്തോടൊപ്പമാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കുന്നതിനായി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു’, എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍.
ദാരുണ സംഭവത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും ചികിത്സയിൽ ഇരിക്കുന്നവർ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ എഴുതി. ‘തൃശൂരിൽ നടന്ന ദാരുണ സംഭവത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോടൊപ്പം എന്റെ ചിന്തകളും ഹൃദയംഗമമായ അനുശോചനങ്ങളും പങ്കുവെക്കുന്നു. പരിക്കേറ്റവർ പൂർണ്ണമായി സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു,’ മോഹൻലാൽ പറയുന്നു.
















